IPL Auction 2022 Live Updates | റെക്കോഡ് തിരുത്തിയില്ല, ശ്രേയസിന് 12.25 കോടി മാത്രം, വാര്‍ണര്‍ക്കും നിരാശ
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിലെ മെഗാ ലേലത്തില്‍ ഡേവിഡ് വാര്‍ണര്‍ പ്രതിഫലത്തില്‍ റെക്കോഡ് ഇടുമെന്ന് കരുതിയിരുന്നെങ്കിലും പ്രതീക്ഷിച്ച നേട്ടമുണ്ടായില്ല.വാര്‍ണറെ 6.25 കോടിക്ക് ഡല്‍ഹി ക്യാപിറ്റല്‍സാണ് സ്വന്തമാക്കിയത്. ഇത് രണ്ടാം തവണയാണ് വാര്‍ണറെ ഡല്‍ഹി ക്യാപിറ്റല്‍സ് സ്വന്തമാക്കുന്നത്. നേരത്തെ ഡല്‍ഹിയുടെ പേര് ഡല്‍ഹി ഡെയര്‍ഡെവിള്‍സ് എന്നായിരുന്ന സമയത്ത് ടീമിന്റെ ഭാഗമായിരുന്നു വാര്‍ണര്‍.